
വർക്കല:ഇടവ ഗ്രാമപഞ്ചായത്ത് പച്ചത്തുരുത്ത് പരസ്കാരം പ്രസിഡന്റ് സുനിത എസ് ബാബു സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജെ.ശശാങ്കനിൽ നിന്നും ഏറ്റുവാങ്ങി.വൈസ് പ്രസിഡന്റ് ഹർഷാദ്സാബു അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി.ബാബു,സെക്രട്ടറി എൻ.ഷാജി,ഷൈലജ,സത്യഭാമ, പ്രസന്നൻ,അബുസാബീവി,മെമ്പർമാരായ ജയദേവൻനായർ,അജിതകുമാരി എന്നിവർ പങ്കെടുത്തു.