
തിരുവനന്തപുരം: നഗരസഭയുടെ മാലിന്യ പരിപാലന പദ്ധതിക്ക് ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാഫണ്ടിൽ നിന്നും 19 ലക്ഷം രൂപയുടെ സഹായം കൈമാറി. നഗരസഭാങ്കണത്തിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് കുര്യാക്കോസ് കോണിൽ നിന്നും അഞ്ച് ഇലക്ട്രിക് പിക്ക്‌അപ്പുകൾ, ഒരു എൽ.ഇ.ഡി.
ഡിസ്‌പ്ലേ യൂണിറ്റ്, സെപ്‌റ്റേജ് ശേഖരണ സേവനം നൽകുന്ന തൊഴിലാളികൾക്കുള്ള യൂണിഫോം എന്നിവ മേയർ ശ്രീകുമാർ ഏറ്റുവാങ്ങി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് സാബു.ആർ.എസ്, സ്റ്റേറ്റ് ബിസിനസ് ഹെഡ് കവിത കെ.നായർ, അസി.വൈസ് പ്രസിഡന്റുമാരായ പ്രിയാ മാത്യൂസ്, അനിൽ സ്റ്റീഫൻ ജോൺ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർമാരായ എസ്. പ്രകാശ്, ജി. ഉണ്ണി, ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത് സുധാകർ എന്നിവർ പങ്കെടുത്തു.