
തിരുവനന്തപുരം : ജില്ലയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരാഴ്ചയായി രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറവിടം വ്യക്തമല്ലാതെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. രോഗം പടരാനുള്ള സാദ്ധ്യത ഒഴിവാക്കാനാണ് ജനങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ കിടക്കകളുടെ അഭാവമില്ലെന്നും 14250 ആണ് ജില്ലയിലെ കേസ് പെർ മില്യൺ കണക്കെന്നും മുഖ്യമന്ത്രി. ജില്ലയിൽ എ കാറ്റഗറിയിൽ 1,026 കിടക്കകളും ബി കാറ്റഗറിയിൽ 323 കിടക്കകളും സി കാറ്റഗറിയിൽ 117 കിടക്കകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്. 679 പേർക്കാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. 5ദിവസം കൊണ്ട് ജില്ലയിൽ 3464 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നിരക്കിലും വർദ്ധനയുണ്ട്. 5 ദിവസം കൊണ്ട് 4525 പേർ രോഗമുക്തി നേടി.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 350 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ ഉറവിടം വ്യക്തമല്ല. 15 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ അന്യസംസ്ഥാനത്തു നിന്നുമെത്തി.18 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മന്നംകുന്ന് സ്വദേശിനി കമലാഭായി(70),കാഞ്ഞിരംകുളം സ്വദേശിനി സുലോചന(60), ബാലരാമപുരം സ്വദേശിനി ലീല(75),നലാഞ്ചിറ സ്വദേശി നാരായണൻ(69), പെരുന്താന്നി സ്വദേശി എ.വി കൃഷ്ണൻ(75), ഭഗവതിനട സ്വദേശി ശോഭന(55), പൂവാർ സ്വദേശി നൂർജഹാൻ(53), കല്ലമ്പലം സ്വദേശി രേവമ്മ(59), കൊടങ്ങാവിള സ്വദേശിനി ശകുന്തള(69), മണക്കാട് സ്വദേശിനി തുളസി(53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൾ സലാം(61), കല്ലറ സ്വദേശിനി ഫാത്തിമ ബീവി(88), വെള്ളനാട് സ്വദേശി ദാമോദരൻ നായർ(72), ശ്രീകാര്യം സ്വദേശി ശരത് ശശിധരൻ(29), ബീമാപള്ളി സ്വദേശി ശ്രീനാഥ്(38), പ്ലാമൂട്ടുകട സ്വദേശി തോമസ്(71), പെരുമ്പഴുതൂർ സ്വദേശി രാജൻ(50), കരമന സ്വദേശി പുരുഷോത്തമൻ(70) എന്നിവരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 302 പേർ സ്ത്രീകളും 377 പേർ പുരുഷന്മാരുമാണ്.ഇവരിൽ 15 വയസിനു താഴെയുള്ള 68 പേരും 60 വയസിനു മുകളിലുള്ള 125 പേരുമുണ്ട്.
പുതുതായി നിരീക്ഷണത്തിലായവർ -2,861
ആകെ നിരീക്ഷണത്തിലുള്ളവർ - 30845
ഇന്നലെ രോഗമുക്തി നേടിയവർ - 775
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ - 3295
ജില്ലയിൽ ചികിത്സയിലുള്ളവർ - 11068