
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്രത്തോളം ബെഡുകളും, ഐ.സി.യു സൗകര്യങ്ങളും ഉണ്ടെന്നുള്ള കണക്ക് ദിനംപ്രതി ശേഖരിച്ച് സർക്കാർ സംവിധാനത്തിൽ പരസ്യപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകണം. ഓരോ ദിവസത്തെയും കണക്കുകൾ കൃത്യമായി ലഭ്യമാക്കണം. സർക്കാർ സംവിധാനത്തിൽ 960വെന്റിലേറ്ററുകൾ പുതിയതായി ഒരുക്കി. ഓരോ ജില്ലയിലും സ്വകാര്യ ആശുപത്രികളിൽ 10ശതമാനത്തിൽ കുറയാത്ത ബെഡുകൾ കൊവിഡ് രോഗികൾക്ക് മാറ്റിവെക്കാൻ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.