
തിരുവനന്തപുരം: സ്വപ്നയുംമറ്റും പ്രതികളായ സ്വർണ്ണക്കടത്ത് കേസിൽ അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്ബന്ധമുണ്ടെങ്കിൽ അക്കാര്യം എൻ.ഐ.എ പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അവർ ഇപ്പോൾ അന്വേഷണം നടത്തിവരികയാണല്ലോ, അത്തരം സംഭവങ്ങളുണ്ടെങ്കിൽ അവർ കണ്ടെത്തട്ടെ. നാമിപ്പോൾ റിപ്പോർട്ടുകളുടെ പിന്നാലെ പോകേണ്ട കാര്യമില്ല.മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
കൊവിഡ് ബാധിച്ച്മരിച്ചവർക്ക് മതാചാരപ്രകാരം സംസ്ക്കാരം നടത്തുന്നതിൽ പ്രശ്നമുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കും.വിഴിഞ്ഞത്ത് പ്രദേശവാസികളുടെ പ്രശ്നത്തിൽ ജില്ലാ ഭരണകൂടം പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കശുവണ്ടി വികസന കോർപറേഷനിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി. നേതാവ് ചന്ദ്രശേഖരനെതിരെ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചുവെന്നകാര്യത്തിൽ തീരുമാനം പുറത്തുവരുമ്പോൾ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.