
തിരുവനന്തപുരം: ജനശതാബ്ദി പ്രത്യേക തീവണ്ടികളുടെ റദ്ദാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചു. ഇന്നു മുതൽ പഴയ സ്റ്റോപ്പുകളിലും നിറുത്തുമെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായി സ്റ്റോപ്പുകൾ പരിമിതപ്പെടുത്തിയിരുന്നു.
ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിക്ക് തിരുവനന്തപുരം സെൻട്രൽ, വർക്കല, കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ, ആലുവ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിലും കോട്ടയം വഴിയുള്ള തിരുവനന്തപുരം-കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിക്ക് തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജംഗ്ഷൻ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലുമാണ് സ്റ്റോപ്പുകൾ.