തിരുവനന്തപുരം: അടിപിടിക്കേസിൽ പ്രതിയായ യുവാവിനെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്ര് ചെയ്ത നേമം എസ്. ഐയുടെ നടപടിയിൽ കോടതിയുടെ വിമർശനം. കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ വൈകിയതിനെയും അറസ്റ്ര് ചെയ്ത ശേഷം നൽകിയ റിപ്പോർട്ടിൽ ധൃതി പിടിച്ച് അറസ്റ്ര് ചെയ്തതിന്റെ കാരണം കാണിക്കാത്തതിലും അഡി. ഡിസ്ട്രിക്ട്
ആൻ‌ഡ് സെഷൻസ് കോടതി അതൃപ്തി രേഖപ്പെടുത്തി. പൊന്നുമംഗലം സ്വദേശി എസ്. ടി. പ്രവീണാണ് മുൻകൂർ ജാമ്യത്തിനായി ആഗസ്റ്റ് 18ന് കോടതിയെ സമീപിച്ചത്. കോടതി റിപ്പോർട്ട് തേടിയതിനിടെ ഒക്ടോബർ 9നാണ് പ്രവീണിനെ അറസ്റ്ര് ചെയ്തത്. കേസ് വീണ്ടും 19ന് കോടതി പരിഗണിക്കും.