
വർക്കല: വർക്കല മേഖലയിലെ 3 ക്ഷേത്രങ്ങളിൽ മോഷണവും ഒരിടത്ത് മോഷണ ശ്രമവും നടന്നു. ഒരു ക്ഷേത്രത്തിൽ നിന്ന് 3 കിലോ വരുന്ന പഞ്ചലോഹ തിരുമുഖവും മൂന്ന് കാണിക്ക വഞ്ചിയും കവർച്ച ചെയ്തു. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ചെറുന്നിയൂർ കട്ടിംഗിന് സമീപം പളളിയിൽ കണ്ഠൻ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ പൊളിച്ചാണ് 30 വർഷം പഴക്കമുളള 3 കിലോ പഞ്ചലോഹ തിരുമുഖം കവർച്ച ചെയ്തത്. ക്ഷേത്ര വളപ്പിൽ സൂക്ഷിച്ചിരുന്ന 3 കാണിക്കവഞ്ചിയും എടുത്തുകൊണ്ടുപോയി. പുറത്ത് വച്ചിരുന്നകാണിക്കവഞ്ചി പൊളിച്ച് പണം അപഹരിച്ചിട്ടുണ്ട്. ചെറുന്നിയൂർ അയന്തി അയണി വിളാകം വലിയ മേലേതിൽ ദേവി ക്ഷേത്രത്തിലെ കമ്മിറ്റി ഓഫീസിന്റെ കതക് പൊളിച്ച് മോഷ്ടാക്കൾ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 2250 രൂപ കവർന്നു. കുരയ്ക്കണ്ണി കണ്ണങ്കര വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ പൊളിച്ച് മോഷണ ശ്രമം നടത്തി. ഇവിടെ നിന്നു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വർക്കല പൊലീസ്, ഫിംഗർ പ്രിന്റ്, ഡോഗ് സ്കോഡ് എന്നിവർ തെളിവ് ശേഖരിച്ചു.