mask

പലവിധ പകർച്ചവ്യാധികൾകൊണ്ട് ദുരിതമയമായ കാലമാണ് ആരുമാരും അധികം ശ്രദ്ധിക്കാതെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പല രോഗങ്ങളാൽ ആശുപത്രികളിൽ കയറിയിറങ്ങിയവർ, ഇപ്പോൾ കോവിഡിന്റെ കാര്യം മാത്രമേ സംസാരിക്കുന്നുള്ളൂ. അതേസമയം, കോവിഡ് പ്രതിരോധത്തിനായി നമ്മൾ ഉപയോഗിച്ച മാസ്‌ക് വില്ലനായേക്കാവുന്ന സാഹചര്യവും നിലവിലുണ്ട്. നമ്മൾ പോലുമറിയാതെ മാസ്ക് മറ്റു പല രോഗങ്ങൾക്കും കാരണമായേയ്ക്കാം.

നല്ലൊരു എൻ 95 മാസ്ക് ധരിച്ചാൽ ശ്വാസംമെടുക്കാൻ പ്രയാസവും ചിലപ്പോൾ തലവേദനയും കണ്ണട ഉപയോഗിക്കുന്നവർക്ക് പുകമറയും ഉണ്ടാകാനിടയുണ്ട്. അത്രയും കുഴപ്പമേ മാസ്ക് കാരണം ഉണ്ടാകുന്നുള്ളൂ എന്ന് സാരം. രണ്ട് മീറ്ററിനുള്ളിൽ ആളില്ലാത്തയിടത്തുനിന്ന് ശുദ്ധവായു ശ്വസിച്ചും, ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിച്ചും, പരമാവധി സമയം സ്വന്തം റൂമിൽ തന്നെ കഴിച്ചുകൂട്ടിയും ഇതിന് പരിഹാരം കാണാവുന്നതേയുള്ളൂ. എന്നാൽ ഇത്തരം ബുദ്ധിമുട്ട് പറഞ്ഞ് മാസ്ക് ശരിയായി ധരിക്കാതിരുന്നാലാണ് യഥാർത്ഥത്തിൽ ബുദ്ധിമുട്ടിലാകുന്നത്.

ഉപയോഗിച്ച മാസ്ക് വിയർത്തും നനച്ചും കുതിർത്തും വീണ്ടുമുപയോഗിച്ചവർക്കും, കഴുകിക്കഴുകി മാസ്കിന്റെ യഥാർത്ഥ പ്രയോജനം നശിപ്പിച്ചവർക്കും, ഇടയ്ക്കിടെ ഊരി ദീർഘശ്വാസം വിട്ട് മാസ്ക് തിരിച്ചും മറിച്ചുംവയ്ച്ചവർക്കും, മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം മാസ്ക് ധരിക്കുന്നവർക്കും അതിന്റെ യഥാർത്ഥ ഗുണം കിട്ടാനിടയില്ല.

വൻകിട കമ്പനികളുടെ നിരവധി മരുന്നുകൾ വിൽക്കാതെ മെഡിക്കൽ സ്റ്റോറുകളിലിരുന്നുന്നതിനെക്കുറിച്ച് പത്രങ്ങളിൽ വായിച്ചത് അടുത്തിടെയല്ലേ.

അതിന്റെ അർത്ഥമെന്തെന്നാൽ പല രോഗങ്ങളും പകരുന്നത് തടയാൻ ഒരു മാസ്ക് മാത്രം മതിയെന്നാണ്. സാധാരണ ജലദോഷം മുതൽ കോവിഡ് 19 വരെ എന്തും പകരാമല്ലോ? എന്നാൽ ഒരു മാസ്കിട്ട് അവ പകരുന്നത് തടയാമെന്ന് ഉറപ്പായ സ്ഥിതിക്ക് അനാവശ്യ മരുന്നുകൾ ഒഴിവാക്കണമെങ്കിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിലെല്ലാം ഇനി മുതൽ മാസ്ക് ധരിക്കൽ ഒരു ശീലമാക്കണം.അത് നിങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ ഗുണം ചെയ്യും. അതായത് മാസ്ക് ധരിക്കൽ ഒരു സാമൂഹ്യ പ്രതിബദ്ധതയാണ്.