mask

ആലുവ: രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി മാസ്കുകൾ തയ്യാറാകുന്നു. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പാർട്ടികളുടെ ചിഹ്നങ്ങൾ പതിച്ച മാസ്കുകളാണ് വിവിധ മാസ്ക് നിർമ്മാണ യൂണിറ്റുകൾ തയ്യാറാക്കുന്നത്. ജീവിതത്തിൽ മാസ്ക് ഒഴിവാക്കാനാകാത്ത ഘടകമായതോടെ പുതിയ സാഹചര്യത്തിൽ ഏറ്റവും അധികം പ്രചരണസാധ്യതയാണ് രാഷ്ട്രീയ പാർട്ടികൾ കാണുന്നത്. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് മാസ്ക് നിർമ്മാതാക്കൾ ചിഹ്നങ്ങളും പതിപ്പിക്കുന്നത്.