കൊച്ചി: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ ചെറുകിട വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി കേരള മർച്ചൻസ് ചേംബർ ഒഫ് കോമേഴ്സ് ആരോപിച്ചു. രണ്ട് മാസത്തോളം നീണ്ട ലോക്ക് ഡൗൺ ചെറുകിട വ്യാപാര വ്യവസായ മേഖലയുടെ നിലനില്പിനെ അനിശ്ചിതാവസ്ഥയിലാക്കി. രോഗബാധ ഉണ്ടായിട്ടില്ലാത്ത വിരവധി സ്ഥാപനങ്ങളാണ് പൂട്ടിക്കിടക്കുന്നത്. കനത്ത വ്യാപാര നഷ്ടമാണ് ഉണ്ടാകുന്നത്. നിലവിലെ നിബന്ധന ഭേദഗതി ചെയ്ത് രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥാപനങ്ങൾ മാത്രം അടച്ചിടുന്നതാണ് പ്രായോഗികമെന്ന് പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ പറഞ്ഞു.