photo

നെടുമങ്ങാട് :ലോക മുട്ട ദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ മുട്ടയുല്പാദനവും കർഷക ശാക്തീകരണവും ഏകോപനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആനാട് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള കൃഷിഭവൻ തല ഇക്കോഷോപ്പ് മുട്ട കർഷകരുടെ പ്രതിനിധി സംഗമവും ഐക്യദാർഡ്യ വിളംബരവും നടത്തി.ചന്തയിലെത്തിയ എല്ലാവർക്കും പുഴുങ്ങിയ മുട്ട സൗജന്യമായി സമ്മാനിച്ചു.ഇക്കോ ഷോപ്പിൽ സ്ഥിരമായി മുട്ട വിതരണം ചെയ്യുന്ന യുവകർഷക ദീപ,ലിജു,ശക്തിപുരം ഷിബു,കല്ലിയോട് ഫാസിൽ എന്നിവരിൽ നിന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് മുട്ട ഏറ്റുവാങ്ങി ദിനാഘോഷം ഉദ്ഘാടനം ചെയ്തു.സ്ഥിരം സമിതി ചെയർമാൻ അക്ബർഷാൻ, വാർഡ് മെമ്പർ സിന്ധു,കൃഷി ഓഫീസർ എസ്.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.കർഷകചന്ത കോ-ഓർഡിനേറ്റർ ആൽബർട്ട്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.