
തിരുവനന്തപുരം: മലയാളം മിഷന്റെ 'മലയാള ഭാഷാപ്രതിഭാ" പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അന്തർദ്ദേശീയതലത്തിൽ നൽകുന്ന പുരസ്‌കാരത്തിനായി വ്യക്തികൾക്കും സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.
സാങ്കേതികവിദ്യയിലുള്ള മികവ്, സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഭാഷ, യുണികോഡ് അംഗീകൃത ഫോണ്ടുകളുടെ രൂപീകരണവും പ്രചാരണവും ലിപി രൂപീകരണം, പരിഭാഷ, സ്‌പെൽചെക്ക്, ഡിക്ഷണറി, മലയാള പഠനസഹായികൾ, ഉപഭോക്താക്കളുടെ അപഗ്രഥന വിശദാംശങ്ങൾ, സോഷ്യൽ മീഡിയയിലെ മലയാളഭാഷാവിനിമയത്തെ അനായാസമാക്കുന്നതിലെ മികവ് എന്നിവയാണ് പരിഗണിക്കുന്ന മാനദണ്ഡങ്ങൾ. അപേക്ഷയും മാനദണ്ഡങ്ങൾ തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ രൂപത്തിൽ നവംബർ 30ന് മുമ്പ് mmbhashapuraskaram@gmail.com എന്ന മെയിൽ ഐ.ഡിയിൽ സമർപ്പിക്കണം. ഫോൺ: 8078920247.