
ആറ്റിങ്ങൽ:ഓട്ടോറിക്ഷ കടത്തിക്കൊണ്ടുപോയ കേസിലെ രണ്ടാം പ്രതി യുവതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പാണ്ഡവൻപാറ മലങ്കാവ് പുരയിടത്തിൽ രശ്മിയാണ് (27) അറസ്റ്റിലായത്. ഒക്ടോബർ 4 ന് രാത്രി 8 മണിയോടെ ആറ്റിങ്ങൽ ടി.ബി ജംഗ്ഷന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ രണ്ട് പേർ ചേർന്ന് മോഷ്ടിക്കുകയായിരുന്നു.യുവതിയും മറ്റൊരാളും ചേർന്ന് മോഷണം നടത്തുകയായിരുന്നു.സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.പൊലീസിന് ലഭിച്ച രഹസ്യവിവത്തിന്റെ അടിസ്ഥാനത്തിൽ നിലമേലിൽ വച്ച് പൊലീസ് ഓട്ടോ കണ്ടെത്തി.പൊലീസിനെ കണ്ട് ഒന്നാം പ്രതി ഓടി രക്ഷപ്പെട്ടു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സനൂജ്.എസ്,ശ്രീജിത്ത്. ജെ,ആശ.ഐ.വി,എ.എസ്.ഐ താജുദ്ദീൻ,രാജീവ്,സലിം,ഷെഫി, പൊലീസുകാരായ ബിന്ദു രാകേഷ്,ശ്രീജ,വിനു,സുധീഷ്,ബിന്ദു നിതിൻ,അജി,നിയാസ് എന്നിവവരടങ്ങിയ സംഘമാണ് പിടികൂടിയത്.