
ഹരിപ്പാട്: ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ പെൺകുട്ടിയുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്‌കൂൾ അദ്ധ്യാപകനെ കരീലകുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കീരിക്കാട് വേരുവള്ളി കുന്നേത്തറയിൽ അനിൽകുമാർ (53) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തു പറഞ്ഞത്. കരീലകുളങ്ങര എസ്.എച്ച്.ഒ എസ്.എൽ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.