doctors

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളേജുകൾ അദ്ധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. കേരള ആരോഗ്യ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പല സ്വകാര്യ മെഡിക്കൽ കോളേജുകളിലെയും അദ്ധ്യാപകരുടെ അവസ്ഥ ശോചനീയമാണ്. കൃത്യമായി ശമ്പളം നൽകുന്നില്ല. പല ഹൗസ് സർജൻമാർക്കും പി.ജി വിദ്യാർത്ഥികൾക്കും ജൂനിയർ ഡോക്ടർമാർക്കും കൃത്യമായി സ്‌റ്റൈപ്പൻഡ് നൽകാറില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിക്കൽ ഗ്രാൻഡ്‌സ് കമ്മിഷൻ രൂപീകരിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടതാണെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസും സെക്രട്ടറി ഡോ. പി. ഗോപീകുമാറും പറഞ്ഞു