
ഷൊർണ്ണൂർ: ബൈക്കിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി വാഹന മോഷണക്കേസ് പ്രതി വള്ളിക്കുന്ന് അമ്പലക്കണ്ടി അബ്ദുൾ റഹ്മാനെ (50) വാടാനാംകുറുശി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി.കഞ്ചാവിന് ചില്ലറ വിപണിയിൽ പത്തുലക്ഷം വിലവരും. പട്ടാമ്പി, ഷൊർണൂർ, കൂറ്റനാട് പരിസരങ്ങളിലായി ചില്ലറ വില്പനക്കാർക്ക് കഞ്ചാവെത്തിച്ച് കൊടുക്കുന്നയാളാണ് അബ്ദുൾ റഹ്മാൻ.ആന്ധ്രയിൽ നിന്ന് സിമന്റ്, മീൻ ലോറിയിലും മറ്റുമായി കൊണ്ടുവന്ന് രഹസ്യകേന്ദ്രങ്ങളിൽ സൂക്ഷിച്ചാണ് വില്പന.സുൽത്താൻ ബത്തേരി,കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ വാഹനമോഷണക്കേസുകളും നല്ലളം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും നിലവിലുണ്ട്.പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ഡി.വൈ.എസ്.പി എൻ.മുരളീധരൻ,എസ്.ഐ.മാരായ കെ.വി.വനിൽകുമാർ,അബ്ദുൾ സലാം,എസ്.സി.പി.ഒ സുധീർ മൈലാടി,ഷിജി,സി.പി.ഒ പ്രശോഭ്,ഹോം ഗാർഡ് മോഹനൻ, ഡാൻസാഫ് സ്ക്വാഡംഗങ്ങളായ എസ്.ജലീൽ, ആർ.കിഷോർ,കെ.അഹമ്മദ് കബീർ, ആർ.വിനീഷ്,ആർ.രാജീദ്,എസ്.ഷമീർ,സജി റഹ്മാൻ,സഹദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.