
നെടുമങ്ങാട് :വട്ടപ്പാറ- നെടുമങ്ങാട് റോഡിലെ പ്രധാനപ്പെട്ട വാളിക്കോട് പാലം പുനർനിർമ്മിച്ച് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു.സി.ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. ചീഫ് എഞ്ചിനിയർ എസ്.മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു. 4.90 കോടി രൂപ വിനിയോഗിച്ച് നിർമ്മാണ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കിയത് ഏറെ ആശ്വാസകരമായിട്ടുണ്ട്.നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലേക്കും എസ്.യു.ടി മെഡിക്കൽ കോളേജിലേയ്ക്കുമുള്ള യാത്രാദുരിതം ഇതോടെ ഒഴിയും.20 മീറ്റർ നീളത്തിലും 10.5 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമ്മാണം.ഇരുവശത്തുമായി 1.5 മീറ്റർ വീതം നടപ്പാതയും ഒരുക്കിയിട്ടുണ്ട്.