
തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തിൽ എൽ.ഡി.എഫ് അടുത്തയാഴ്ച തീരുമാനമെടുക്കുമെങ്കിലും ,നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്കൊന്നും ഇപ്പോൾ കടക്കില്ല.ജോസിന്റെ വരവോടെ മത്സരിച്ചു വരുന്ന ചില സീറ്റുകൾ ഘടകകക്ഷികൾക്ക് ഒഴിയേണ്ടി വരും. പുതുതായ വന്ന എൽ.ജെ.ഡിക്കും ചില സീറ്റുകൾ നൽകേണ്ടതുണ്ട്. ജോസ് കെ.മാണിക്ക് പാലാ വിട്ടുകൊടുക്കേണ്ടി വരുന്നതാണ് എൻ.സി.പിയെ വിഷമിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി സി.പി.ഐയുടെ സിറ്റിംഗ് സീറ്റല്ലെങ്കിലും ,വിട്ടുകൊടുക്കുന്നതിൽ പ്രാദേശിക നേതൃത്വത്തിന് എതിർപ്പുണ്ട്. സംസ്ഥാനതലത്തിൽ കാര്യമായ വൈമുഖ്യമില്ല. ഘടകകക്ഷികളുടെ ഇത്തരം ആശങ്കകളെല്ലാം ഉൾക്കൊള്ളുമ്പോൾ തന്നെ, അതൊക്കെ തിരഞ്ഞെടുപ്പ് വേളയിൽ ചർച്ച ചെയ്താൽ മതിയെന്നാണ് സി.പി.എം വിലയിരുത്തൽ. സി.പി.എമ്മിനും ചില സീറ്റുകൾ കൈവിടേണ്ടി വരും.