
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് (ഒന്നാം സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് മെമ്മോ ഡൗൺലോഡ് ചെയ്യണം. ഒന്ന്, രണ്ട് ഘട്ട അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർക്ക് മൂന്നാം ഘട്ടത്തിൽ പുതിയ അലോട്ട്‌മെന്റ് ലഭിച്ചാൽ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് പുതിയതായി ലഭിച്ച കോളേജിൽ നിർബന്ധമായും പ്രവേശനം നേടണം. 21മുതൽ 28 വരെയാണ് കോളേജിലെത്തി പ്രവേശനം നേടേണ്ടത്. വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.