
നെയ്യാറ്റിൻകര: 2005ൽ അതിയന്നൂർ വെൺപകൽ മഞ്ഞക്കോട് മേലെ പുത്തൻവീട്ടിൽ റോസമ്മ ടീച്ചറെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാംപ്രതി വെൺപകൽ മഞ്ഞക്കോട് പുളിച്ചമാവ് നിന്ന വീട്ടിൽ ബിന്ദു എന്ന ബിജുകുമാറിനാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. 2005 ഏപ്രിൽ 2ന് രാത്രി ഒന്നാംപ്രതി ബിന്ദുവും കൂട്ടുപ്രതി പ്രമോദും ചേർന്ന് ടീച്ചർ താമസിച്ചിരുന്ന വീടിന്റെ ഓടിളക്കി അകത്തുകടന്ന് ടീച്ചറെ കൊലപ്പെടുത്തിയ ശേഷം 35,000 രൂപയുടെ സ്വർണവും 50,000 രൂപയും മോഷ്ടിക്കുകയായിരുന്നു. നെയ്യാറ്റിൻകര സി.ഐമാരായ സി.ജി. സുരേഷ് കുമാർ, എം. അനിൽകുമാർ എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ സർക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എം. അജികുമാർ, സജുമോൻ .എസ്.എസ്, ബെസിങ് .ബി എന്നിവർ ഹാജരായി.