നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ പ്രവർത്തിച്ചിരുന്ന എ.ആർ.ക്യാമ്പ് പുന:സ്ഥാപിക്കുക,വനിതാ സെൽ പൂർണമായും നിലനിറുത്തുക,നെയ്യാറ്റിന്കരയിൽ കുടുംബകോടതി അദനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രവർത്തകർ നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി. കോൺഗ്രസ് നെയ്യാറ്റിൻകര മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്സ് ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.സി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ കൗൺസിലർമാരായ എ.ലളിത,ഗ്രാമം പ്രവീൺ,അജിത,പുകയ്ക്കാട് സജു,ആർ.സുകുമാരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ്,അമരവിള സുദേവൻ,എസ്.പി.സജിലാൽ, മാമ്പഴക്കര രാജശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു.