love

കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ' ലവ് ' ഏഴ് മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇ യിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. കൊവിഡ് കാലത്ത് തിയേറ്ററിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ലൗ സ്വന്തമാക്കിക്കഴിഞ്ഞു. മമ്മൂട്ടി നായകനായി എത്തിയ ഉണ്ട എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹമാൻ അണിയിച്ചൊരുക്കിയ ചിത്രം കൂടിയാണിത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഗോകുലൻ, സുധി കോപ്പ, വീണ നന്ദകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഖാലിദ് റഹമാനും നൗഫൽ അബ്ദുള്ളയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. നൗഫൽ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ജാക്സൺ ഗാരി പെരെരിയ, നേഹ നായർ എന്നിവർ ചേർന്ന് സംഗീതമൊരുക്കുന്നു.