
കിളിമാനൂർ:മിതൃമല ഗവൺമെന്റ് ബോയിസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും എസ്.പി.സിയുടെ ചുമതലക്കാരനുമായിരുന്ന ലിജു.എം.എൻ അനുസ്മരണം ജില്ലാ ഡിവിഷൻ മെമ്പർ അഡ്വ.എസ്.എം.റാസി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷാജി അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ ഓഡിറ്റോറിയത്തിന് ലിജുവിന്റെ പേര് നൽകി ഓർമ്മയിൽ നിന്നും മായാതെ സൂക്ഷിക്കണമെന്ന് അഡ്വ. എസ്. എം റാസി നിർദ്ദേശിച്ചു.പാങ്ങോട് എസ്.എച്ച്. ഒ സുനീഷ് മുഖ്യപ്രഭാഷണം നടത്തി.