
കിളിമാനൂർ:ഉപജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വർക്ക്ഷീറ്റ് വിതരണം ചെയ്യുക, പാഠപുസ്തക വിതരണം പൂർത്തിയാക്കുക ,ഗവൺമെന്റ് പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുക, പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കിളിമാനൂർ ബി.ആർ.സിക്ക് മുന്നിൽ കെ.പി.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് അനിൽ,ജില്ലാ ട്രഷറർ എ.ആർ.ഷമീം, അനൂപ് എം.ജെ,ആദർശ്.സി.എസ്, അജീഷ് ആർ.സി, ബിജു.ആർ,സാജൻ.പി.എ, അജീഷ്.ആർ,മുഹമ്മദ് അൻസാർ.എ.എം തുടങ്ങിയവർ പങ്കെടുത്തു.