
തിരുവനന്തപുരം: കൊവിഡ് കാരണം ബാങ്കുകളിലെ ഇടപാടുകൾക്ക് നാളെ മുതൽ സമയ ക്രമീകരണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ 12.30 വരെ 1,2,3,4,5 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പർ ഉള്ളവർക്കും ഒരുമണിമുതൽ 4.30 വരെ 0,6,7,8,9 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ടുള്ളവർക്കും ആയിരിക്കും ഇടപാട് നടത്താൻ കഴിയുക. വായ്പ തുടങ്ങിയ മറ്ര് ഇടപാടുകൾക്ക് ഇത് ബാധകമല്ല. പൊതുവായുള്ള അന്വേഷണങ്ങൾക്ക് ബാങ്കുമായി ഫോണിൽ ബന്ധപ്പെടാം.