g

കടയ്ക്കാവൂർ: അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട, മാമ്പള്ളി, പൂത്തുറ എന്നീ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചു.

ഉടൻ തന്നെ വെള്ളം എത്തിക്കാമെന്ന ഉറപ്പിൻ മേൽ ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ക്രിസ്റ്റി സൈമൺ, ഡി.സി.സി മെമ്പർ നെൽസൺ ഐസക്ക്, മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ ജോൺ, വൈസ് പ്രസിഡന്റ്‌ യേശുദാസൻ സ്റ്റീഫൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിത മനോജ്‌ എന്നിവർ പങ്കെടുത്തു.