general
സ‌ഞ്ചിത്ത് ബർമാൻ

ബാലരാമപുരം: കൊടിനട ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഓട്ടോ റിക്ഷയിടിച്ച് ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ കൂച്ച് ബിഹർ ജില്ലയിൽ മഹിഷ് ചാരുവിൽ ഗജൻ ബർമന്റെ മകൻ സ‌ഞ്ചിത്ത് ബർമൻ (30)​ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. താന്നിവിള ഹോളോ ബ്രിക്സ് യൂണിറ്റിലെ ജീവനക്കാരനാണ്. ഓട്ടോയിൽ മുടവൂർപ്പാറ ഭാഗത്ത് നിന്നു ബാലരാമപുരത്തേക്ക് വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പിക്കപ്പ് വാനിലിടിച്ച് സഞ്ചിത്ത് ബർമൻ റോ‌ഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുത പരിക്കേറ്റ് അബോധാവസ്ഥയിലായി. സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.