general

ബാലരാമപുരം:ജീവൻ വേണേൽ ജാഗ്രത വേണം എന്ന സന്ദേശവുമായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു)​ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നേമം ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലരാമപുരത്ത് കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് വി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 250 പേർക്കുള്ള സാനിറ്റൈസറും മാസ്ക്കുകളും കൈയുറകളും വിതരണം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.അനിൽകുമാർ,​ ജില്ലാകമ്മിറ്റിയംഗം വി.ശിവരാജൻ,​ ദേവസ്വം ബോർഡ് മെമ്പർ പാറവിള വിജയൻ,​ യൂണിയൻ ഏര്യാകമ്മിറ്റിയംഗം എ.ജാഫർഖാൻ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ ഏര്യാ പ്രസിഡന്റ് പ്രേംലാൽ സ്വാഗതം പറഞ്ഞു.