q

'മഹാനടി"യിലൂടെ ദേശീയ പുരസ്കാരം നേടിയ കീർത്തി സുരേഷിന്റെ 28-ാം ജന്മദിനമായിരുന്നു ഇന്നലെ.ഒരു മഹാനടിയുടെ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക, ആ കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കുക. മികവും കഴിവും വരദാനമായി ലഭിച്ച അഭിനേത്രിയാണ് കീർത്തി സുരേഷ്.നിർമ്മാതാവും അഭിനേതാവുമായ ജി. സുരേഷ് കുമാറിന്റെയും അഭിനേത്രി മേനകയുടെ മകളായ കീർത്തി അച്ഛൻ നിർമ്മിച്ച പൈലറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. അച്ഛനെയാണെനിക്കിഷ്ടം, കുബേരൻ തുടങ്ങിയ സിനിമകളിലും ബാലതാരമായി. നായികയായ ആദ്യ ചിത്രമായ ഗീതാഞ്ജലിയിൽ ഡബിൾ റോൾ, തുടർന്ന് റിംഗ് മാസ്റ്ററിലും നായികാവേഷം.

q

സൂപ്പർ സ്റ്റാർ രജനികാന്തിനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയുമൊപ്പമഭിനയിക്കുന്ന അണ്ണാത്തെയാണ് തമിഴിൽ കീർത്തിയുടെ പുതിയ പ്രോജക്ട്.തെലുങ്ക്, തമിഴ് ഭാഷകളിലായി ഒരുങ്ങിയ മഹാനടിയിലൂടെ ദേശീയ പുരസ്കാരം നേടിയ കീർത്തി തുടർന്ന് തെലുങ്കിൽ മന്മഡു - 2, പെൻഗ്വിൻ തുടങ്ങിയ സിനിമകളിലുമഭിനയിച്ചു. മിസ് ഇന്ത്യ, ഗുഡ് ലക്ക് സഖി, രംഗ് ദേ, സർക്കാരു വാരി പാട്ട എന്നിവയാണ് തെലുങ്കിലെ പുതിയ ചിത്രങ്ങൾ. മലയാളത്തിൽ റിലീസാകാനുള്ള മരയ്ക്കാർ അറബിക്കടലിന്റെ സിംഹം.

കീർത്തിയുടെ ഗുഡ് ലക്ക് സഖി എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തത് അടുത്തിടെയാണ്. പെൻഗ്വിന് ശേഷമുള്ള കീർത്തിയുടെ ഒ.ടി.ടി റിലീസായിരിക്കും ഈ ചിത്രവും.

q

ഒരു ഫിറ്റ്‌നസ് എന്തു സിയാസ്റ്റാണ് കീർത്തി. ശരീരഭാരം ക്രമീകരിക്കാനായി യോഗ അഭ്യസിക്കുന്ന കീർത്തി തന്റെ വസ്ത്രധാരണശൈലി കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന താരമാണ്.ഇന്നലെ 28-ാം പിറന്നാൾ ആഘോഷിച്ച കീർത്തിക്ക് ആശംസകൾ.