photo

നെടുമങ്ങാട് :പതിനായിരത്തോളം പുസ്തകങ്ങളുടെ ശേഖരമൊരുക്കി നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവിലെ പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ എഴുത്തുകാരൻ സി.ഭാസ്കരന്റെ ഓർമ്മയ്ക്കായി ഗ്രന്ഥശാലയും നവ മാദ്ധ്യമ സമിതിയുടെ ഓൺലൈൻ സ്റ്റുഡിയോയും പ്രവർത്തനമാരംഭിച്ചു.പത്രപ്രവർത്തകനും മുൻ എം.പിയുമായ പി.രാജീവ് ഗ്രന്ഥശാലയും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഓൺലൈൻ സ്റ്റുഡിയോയും ഉദ്ഘാടനം ചെയ്തു. സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ഒന്നാം നിലയിൽ അത്യാധുനിക രീതിയിലാണ് ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചത്.സാമൂഹിക,സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പുസ്തകങ്ങൾ സംഭാവനയായി നൽകി. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം എന്ന വിഷയത്തിൽ പി.രാജീവ് ഓൺലൈനിലൂടെ ആദ്യ പ്രഭാഷണം നടത്തി.നെടുമങ്ങാട് നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ആർ.ജയദേവൻ, വട്ടപ്പറമ്പിൽ പീതാംബരൻ,കെ.സി.സാനുമോഹൻ,ഡോ.ഷിജൂഖാൻ എന്നിവർ സംസാരിച്ചു.