
ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിന്റെ “ശോഭനം 2020” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 31 മൃഗാശുപത്രികൾ 24 മണിക്കൂറും പ്രവർത്തിക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് സജ്ജമായ ആറ്റിങ്ങൽ മൃഗാശുപത്രിയുടെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ബി. സത്യൻ എം.എൽ.എ, ചെയർമാൻ എം. പ്രദീപ്, വാർഡ് കൗൺസിലർ ആർ.എസ്. പ്രശാന്ത്, ഡോ. ബീന എന്നിവർ പങ്കെടുത്തു.
ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത മൃഗങ്ങളെ ഏത് സമയത്തും ഡോക്ടർമാർ വീടുകൾ ഫാമുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധിക്കും. സീനിയർ വെറ്റിനറി സർജൻ(1), വെറ്റിനറി സർജൻ(2), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ (2), അറ്റെൻഡർ(3) എന്നിവരുടെ സേവനമാണ് ഇവിടെ ലഭ്യമാക്കിയിരിക്കുന്നത്.