1

നെയ്യാറ്റിൻകര:കളത്തറയ്ക്കൽ പാടത്തിൽ കൊയ്ത്ത് നടത്തുക, കൃഷിഭവന്റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിച്ചു. കൃഷിഭവന് മുന്നിൽ നടന്ന ധർണ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കൊല്ലയിൽ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.ശ്രീകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്.അജയൻ, കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം കെ.സി അനിൽ, പഞ്ചായത്ത് നോതാക്കളായ രാധാകൃഷ്ണൻ ജി.സതീഷ്,പ്രവീൺ എന്നിവർ സംസാരിച്ചു.