
ചിറയിൻകീഴ്:ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്ഥിതിചെയ്യുന്ന 120 വർഷം പഴക്കമുള്ള ഹെറിറ്റേജ് മന്ദിരം 1 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മാണം നടത്തിയതിന്റെ ഉദ്‌ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച ഐ.സി.യു ആംബുലൻസ് അദ്ദേഹം കൈമാറും. എം.പി.ഫണ്ടിൽ നിന്നു ലഭിച്ച രണ്ട് ഐ.സി.യു യൂണിറ്റ് അടൂർ പ്രകാശ് എം.പി ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് സ്വാഗതം പറയുന്ന യോഗത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്‌ന റിപ്പോർട്ട് അവതരിപ്പിക്കും. ആനത്തലവട്ടം ആനന്ദൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ചിറയിൻകീഴ് ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എസ്. ഡീന, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, ഹെൽത്ത് ഡയറക്ടർ ഡോ.സരിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ഭായി 'അമ്മ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ,അഡ്വ.ഫിറോസ് ലാൽ,സി.പി.സുലേഖ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി.കനകദാസ്,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷിനു, ഡോ.അരുൺ പി.വി, കിളിമാനൂർ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ആർ.രാമു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ.എസ്.ലെനിൻ,എൻ.വിശ്വനാഥൻ നായർ,ഡി.ടൈറ്റസ്,ഹരി.ജി.ശർക്കര,ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ എസ്.സിന്ധു,ഇളമ്പ ഉണ്ണികൃഷ്ണൻ,ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ.കെ.രാധാമണി,ഐ.എം.എ.വൈസ് പ്രസിഡന്റ് ഡോ.എൻ.സുൽഫി,ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ,താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.രാജേഷ് എന്നിവർ സംസാരിക്കും.ൃ