oct17b

ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് മാളികവീട്ടിൽ അസീം ഭായി എന്ന അസ്സിം എസ്. ഹമീദ്(65) നിര്യാതനായി.സി.പി.എം ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റിയുടെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു .പതിനെട്ടാമത്തെ വയസ്സിലാണ് അസീസിനെ ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തത് . കെ.എസ്.എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആറ്റിങ്ങൽ ബോയിസ് ഹൈസ്കൂൾ യൂണിറ്റ് വൈസ് പ്രസിഡന്റായാണ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥയിൽ അസ്സിം ക്രൂരമായ മർദ്ദനത്തിന് ഇരയായി. വിവോ ട്രാവൽസ് ഉടമയാണ്. ആറ്റിങ്ങലിൽ കമ്പ്യൂട്ടർ ജാതകം ആദ്യമായി പരിചയപ്പെടുത്തിയതും അസീം ആയിരുന്നു. ഭാര്യ:ജാസ്മിൻ. മക്കൾ: ആയിഷ,​ അൽമാസ്. മരുമകൻ: തൻസീർ.