വെഞ്ഞാറമൂട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. വാമനപുരം ഗ്രാമ പഞ്ചായത്തിലെ കരുവയൽ കൈലാസത്തുകുന്ന് സ്വദേശിനി ദേവിക്കാണ് (52) പരിക്കേറ്റത്. തൊഴിലുറപ്പ് ജോലി ചെയ്‌തുകൊണ്ടിരുന്ന സംഘത്തിന് മുന്നിലേക്ക് കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ വലതുകൈ ഒടിഞ്ഞ ദേവിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാമനപുരത്തും പരിസരപ്രദേശത്തും കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണാൻ അടിയന്തര സഹായം വേണമെന്നും വാർഡ് മെമ്പർ രാജീവ് പി. നായർ പറഞ്ഞു.
ഫോട്ടോ: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദേവി