കൊച്ചി: കൊവിഡ് നിയമങ്ങൾ തെറ്റിക്കുന്ന വഴിയോരകച്ചവടക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി. വഴിയോരകച്ചവടം നടത്തുന്ന സ്ഥലങ്ങളിൽ സാമൂഹ്യ അകലമോ സാനിറ്റെെസറോ ഇല്ല. സാധനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരും ശരിയായ രീതിയിൽ മാസ്ക് പോലും ധരിക്കുന്നില്ല. വഴിയോരത്ത് എന്ത് കച്ചവടം നടത്തിയാലും ലെെസൻസ്, തൊഴിൽക്കരം, എഫ്.എസ്.എസ്.എ എന്നിവയൊന്നും ബാധകമല്ല. എന്നാൽ കച്ചവട സ്ഥാപനങ്ങൾക്ക് ഇതെല്ലാം ബാധകമാണ്. നിയമം എല്ലാവർക്കും ബാധകമാണെന്നും കച്ചവട സ്ഥാപനങ്ങളിൽ മാത്രം പരിശോധന നടത്തി കച്ചവടക്കാരെ മാത്രം ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധിക്കുമെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ടി.കെ മൂസ പറഞ്ഞു.