1

കാഞ്ഞിരംകുളം: അതിജീവനം കാമ്പയിന്റെ ഭാഗമായി കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി കൊവിഡ് പ്രതിരോധ കിറ്റ് വിതരണം ചെയ്യുന്ന കരുതൽ പദ്ധതി പ്രസിഡന്റ് സരസി കുട്ടപ്പൻ കുടുംബശ്രീ ചെയർപേഴ്‌സൺ പുഷ്പാശോഭയിൽ നിന്ന് ആദ്യ കിറ്റ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ആവി പിടിക്കുന്ന ഉപകരണം, മാസ്ക്, സാനിറ്റൈസർ, രണ്ട് സെറ്റ് ഗ്ലൗസ്, സാനിറ്റൈസർ പെൻ, സാനിറ്റൈസർ കീ ചെയിൻ, കുട്ടികളുടെ മാസ്ക്, ഹോമിയോ പ്രതിരോധ മരുന്ന് എന്നിവ അടങ്ങിയതാണ് കിറ്റ്. കുടുംബശ്രീയുടെ കൈവൻവിളയിലെ വഴിയോര വില്ലനശാലയിൽ നിന്നും മാർക്കറ്റിന് സമീപത്തെ ഹരിത കർമ്മസേന ഓഫീസിൽ നിന്നും കിറ്റുകൾ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.