വക്കം: അയൽവാസിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത പ്രതികളെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.കവലയൂർ കൊടിതൂക്കിക്കുന്ന് വലിയവിള വീട്ടിൽ സന്ദീപ് (35), സഹോദരൻ സജീവ് (30) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ12 നാണ് സംഭവം. അയൽപക്കത്തെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചെന്നു പറഞ്ഞ് സന്ദീപും സഹോദരൻ സജീവും ചേർന്ന് കവലയൂർ കൊടിതൂക്കി ക്കുന്നിലെ റബർ എസ്റ്റേറ്റിൽ ജോലിനോക്കുന്ന പത്തനംതിട്ട സ്വദേശി അനിൽ കുമാറിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും അനിലിന്റെ ഭാര്യയെ കടന്ന് പിടിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുത്ത് മെമ്മറി കാർഡ് ഊരിയെടുക്കുകയും ചെയ്യുകയായിരുന്നു. കടയ്ക്കാവൂർ സി.ഐ. ആർ.ശിവകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, ബി.എസ്.ഐ. മുകന്ദൻ, എസ്. സി.പി. ഒ. സന്തോഷ്, ജ്യോതിഷ്, ബിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡുചെയ്തു.

ചിത്രം സന്ദീപ്, സജീവ്