c-p-john-

തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയിൽ ചേർക്കാനുള്ള സി.പി.എം തീരുമാനം പരാജയ ഭീതിയുടെ പരാക്രമമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായതുപോലെ നാമമാത്രമായ സീറ്റുകളിലേക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ചുരുങ്ങിപ്പോകുമോയെന്നുള്ള ഭയം സി.പി.എമ്മിനെയും ഇടത് മുന്നണിയെയും വേട്ടയാടുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിച്ചുനിന്നാൽ ഒരു സീറ്റും കിട്ടില്ലെന്നുള്ളത് ജോസ് കെ. മാണി വിഭാഗത്തെയും അലട്ടിയിരുന്നു. മുസ്ലിംലീഗും കേരള കോൺഗ്രസും മതേതര ന്യൂനപക്ഷ പ്രസ്ഥാനങ്ങളാണെന്ന് പറഞ്ഞതിന്റെ പേരിലാണ് എം.വി. രാഘവനെ സി.പി.എമ്മിൽ നിന്നു പുറത്താക്കിയത്. ആ നയം ഇന്നെവിടെപ്പോയെന്ന് പറയാൻ സി.പി.എം നേതൃത്വത്തിന് സാധിക്കുന്നില്ല

സി.പി.എമ്മിന്റേത് ധൃതരാഷ്ട്രരുടെ ആലിംഗനമാണെന്ന് ജോസ് കെ.മാണി മനസിലാക്കണമെന്നും ജോൺ പറഞ്ഞു.