photo

മട്ടന്നൂർ: മാലൂർ തോലംബ്ര മടത്തിക്കുണ്ട് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ ഓഫീസിനടുത്തുള്ള വീട്ടിൽ വച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മാലൂർ എസ്.ഐ കെ.എം .മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് തോലംബ്രയിലെ കെ.ജെ. മാത്യു (57)വിനെ 30 മദ്യക്കുപ്പികൾ സഹിതം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ സജേഷ്, സി.പി.ഒ ജോഷി എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ബാറിൽ നിന്നും കൊണ്ടുവരുന്ന മദ്യം ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തുള്ള വിൽപനക്കിടയിൽ ആണ് പ്രതിയെ പൊലീസ് പിടികൂടിയത്.