
തിരുവനന്തപുരം: ഐ.ടി.ഐ വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം വഴി സംസ്ഥാനത്ത് സ്വയംസംരംഭകത്വം വർദ്ധിപ്പിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഉദ്യം ഫൗണ്ടേഷൻ മുഖേന സംരംഭകത്വ പരിശീലനം നേടിയ സർക്കാർ ഐ.ടി.ഐ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ 30 വിദ്യാർത്ഥികൾക്ക് ഉദ്യം ഫൗണ്ടേഷൻ വഴി പരിശീലനം നൽകിയിരുന്നു. 450 ഐ.ടി.ഐ വിദ്യാർത്ഥികളെകൂടി പരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തി.
സംരംഭകർക്ക് ദീർഘകാലം കാത്തിരിക്കാതെ ഉത്പാദനപ്രക്രിയയിലേക്ക് കടക്കാൻ ഇന്ന് സംസ്ഥാനത്ത് അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐ.ടി.ഐ ഡയറക്ടർ എസ്.ചന്ദ്രശേഖർ, അഡിഷണൽ ഡയറക്ടർ ജസ്റ്റിൻരാജ് എന്നിവർ സംസാരിച്ചു.
മെഡിസെപ്: പരിരക്ഷ അഞ്ച് ലക്ഷമാക്കണം
തിരുവനന്തപുരം: മെഡിസെപ്പിലെ ഇൻഷ്വറൻസ് പരിരക്ഷ അഞ്ച് ലക്ഷമാക്കണമെന്നും സർക്കാർ വിഹിതം ഏർപ്പെടുത്തണമെന്നും ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസനും ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാറും ആവശ്യപ്പെട്ടു. ജീവനക്കാർ നൽകേണ്ട വാർഷിക സംഖ്യ 3000ത്തിൽ നിന്ന് ആറായിരം രൂപയാക്കിയത് അംഗീകരിക്കാനാവില്ല. സർക്കാർ വെറും ഇടനിലക്കാരാകുന്ന പരിപാടി തട്ടിപ്പാണെന്നും ഫെറ്രോ ആരോപിച്ചു.