sabarimala

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കായി ബസ് ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം പ്രത്യേക നിരക്കിൽ പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. ശബരിമലയിലേക്ക് പോകുന്ന ഭക്തർക്കും ജീവനക്കാർക്കും 40 പേരിൽ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളിൽ ആവശ്യമുള്ള സർവീസുകൾ നടത്താൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട സ്റ്റാൻഡിൽ നിന്നും 17 ദേവസ്വം ജീവനക്കാർക്ക് പമ്പയിലേക്ക് ബസ് വിടണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞത് 40 യാത്രക്കാരെങ്കിലും ഇല്ലാത്ത സർവീസ് നഷ്ടമാണ്. തിരികെ യാത്രക്കാരെ ലഭിക്കില്ല. ബോണ്ട് സർവീസാണെങ്കിൽ 35 യാത്രക്കാരുമായി തിരിക്കാനാകും. ഈ രണ്ട് വിഭാഗത്തിൽ ബസ് ആവശ്യപ്പെട്ടാൽ നൽകാമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.