
തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെന്റിന് www.cee.kerala.gov.in ൽ 19ന് വൈകിട്ട് നാലുവരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് ലഭിക്കുന്നവർ 23ന് വൈകിട്ട് മൂന്നിനകം കോളേജുകളിലെത്തി പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- -0471- 2525300
എം.സി.എ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അദ്ധ്യാന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ കോളേജ് ഓപ്ഷനുകൾ 20 വൈകിട്ട് 5നകം സമർപ്പിക്കണം.ഫോൺ: 04712560363,364.
കേരള എം.ഫിൽ പ്റവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ പഠന വകുപ്പുകൾ, യൂണിവേഴ്സിറ്റി കോളേജ്, സംസ്കൃത കോളേജ്, എൽ.എൻ.സി.പി. ഇ എന്നിവിടങ്ങളിൽ എം.ഫിൽ പ്റവേശനത്തിനുള്ള വിജ്ഞാപനം പ്റസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28. പ്റവേശന പരീക്ഷ നവംബർ 6 ന് ആരംഭിക്കും. വിവരങ്ങൾ admissions.keralauniversity.ac.in വെബ്സൈറ്റിൽ.