
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം 20 വരെ നീട്ടി. സെപ്തംബർ മാസത്തെ കിറ്റുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ചെറുപയറിന്റെയും കടലയുടെയും കുറവ് കാരണമാണ് വിതരണം വൈകുന്നത്. പകുതി കാർഡുടമകൾക്കും കിറ്റ് കിട്ടിയിട്ടില്ലെന്നാണ് പരാതി. സെപ്തംബർ 13ന് വിതരണം അവസാനിപ്പിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീടത് 15 വരെ നീട്ടി.
21 മുതൽ മുൻഗണനാ വിഭാഗക്കാർക്കുള്ള കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. സാധനം സ്റ്റോക്ക് ചെയ്തശേഷം ഒക്ടോബറിലെ സൗജന്യക്കിറ്റ് വിതരണം ആരംഭിക്കാനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.
വിതരണം നടന്നത്
മഞ്ഞകാർഡ് - 5,59,712
പിങ്ക്- 27,76,154
നീല- 5,99,538
വെള്ള- 20,593
ആകെ വിതരണം ചെയ്തത്: 39,55,997
ഇനി കിട്ടാനുള്ളത്: 49,08,997
ആകെ കാർഡ് ഉടമകൾ: 88,64,994