kt-jaleel

തിരുവനന്തപുരം: മന്ത്റി കെ.ടി. ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ മൊബൈൽ ഫോൺ കസ്​റ്റംസ് പിടിച്ചെടുത്തു. എടപ്പാളിലെ വീട്ടിലെത്തിയാണ് ഫോൺ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ റംസാൻ കി​റ്റുകൾ സംബന്ധിച്ച് പ്രജീഷുമായി സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് നടത്തിയ ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടുതൽ പരിശോധനകൾക്കാണ് ഫോൺ കസ്​റ്റഡിയിലെടുത്തത്. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്​റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ മന്ത്രി ജലീലിനെ കൊച്ചിയിൽ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൺമാന്റെ ഫോൺ പിടിച്ചെടുത്തത്. ഫോൺ സി-ഡാക്കിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.