ajeesh

മഞ്ചേരി: അഞ്ചുലിറ്റർ ചാരായവുമായി യുവാവിനെ മഞ്ചേരി എക്‌​സൈസ് സംഘം അറസ്റ്റു ചെയ്തു. അരിമ്പ്ര വീട്ടിൽ അറുമുഖൻ മകൻ അജീഷിനെയാണ്(31) പെരകമണ്ണ കിഴക്കെചാത്തല്ലൂരിൽ നിന്നും മഞ്ചേരി എക്‌​സൈസ് സർക്കിൾ ഇൻസ്‌​പെക്ടർ ജി.വിനോജും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം. ഹരികൃഷ്ണൻ, സിവിൽ എക്‌​സൈസ് ഓഫീസർ ഷബീർ മൈത്ര, ഡ്രൈവർ വി. ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌​ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.