
ചിറയിൻകീഴ്: കേരള സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ആർദ്രം മിഷന്റെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഒരു കോടി രൂപ ചെലവിൽ പുനർനിർമിച്ച 120 വർഷം പഴക്കമുള്ള ഹെറിറ്റേജ് മന്ദിരത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് ഹെറിറ്റേജ് മന്ദിരം പുനർ നിർമിച്ചത്.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ച ഐ.സി.യു ആംബുലൻസ് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് സ്വാഗതം പറഞ്ഞു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷബ്ന ഡി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ആനത്തലവട്ടം ആനന്ദൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജ ബീഗം, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണു ഭക്തൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശ്രീകണ്ഠൻ നായർ, ഹെൽത്ത് ഡയറക്ടർ ഡോ. സരിത.ആർ.എൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ് ലാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. സുലേഖ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, സി.പി.ഐ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി. ടൈറ്റസ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. സിന്ധു, ഇളമ്പ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം ആർ.കെ രാധാമണി, ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. സുൽഫി, ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ എന്നിവർ പങ്കെടുത്തു. താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ.രാജേഷ് നന്ദി പറഞ്ഞു.