anniversary

കിളിമാനൂർ: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം സി.പി.എം കിളിമാനൂർ ഏരിയാ പരിധിയിലെ 159 ബ്രാഞ്ചുകളിൽ ആചരിച്ചു. മുതിർന്ന പ്രവർത്തകരുടെ നേതൃത്വത്തിൽ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാകമ്മറ്റിയം​ഗം മടവൂർ അനിൽ പള്ളിക്കലിൽ പതാക ഉയർത്തി. ഏരിയാകമ്മറ്റിയം​ഗം എം.എ. റഹിം പങ്കെടുത്തു. ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ കിളിമാനൂരിൽ പതാക ഉയർത്തി. ഏരിയാകമ്മിറ്റി അംഗം കെ. സുഭാഷ് പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിൽ സി.പി.എം ഏരിയാകമ്മിറ്റിയം​ഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അം​ഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ നേത‍ൃത്വം നൽകി.