
മുടപുരം: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും കിഴുവിലം പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ തെന്നൂർക്കോണം ശ്രുതിലയം വീട്ടിൽ സുനിലിന്റെ വീടിന് മരങ്ങൾ വീണ് നാശം സംഭവിച്ചു. ഷീറ്റ് മേഞ്ഞ കെട്ടിടത്തിന്റെ ഷീറ്റും മറ്റും നശിച്ചതിനാൽ പതിനായിരക്കണക്കിന് രൂപയുടെ നാശം സംഭവിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള പുരയിടത്തിലെ മരങ്ങളാണ് വീടിന് മേൽ വീണ് നാശനഷ്ടം സംഭവിച്ചത്.